വാസുദേവപുരം ശ്രീ കൃഷ്ണക്ഷേത്രം :: ശ്രീരാജ് അയിലം

"തിരുമുടിമേലയായ് ഒരു പീലി തിരുകിയ....
കാർവർണ്ണനോടുന്നൊരമ്പലനടയിതാ.... "
വാസുദേവപുരം ശ്രീ കൃഷ്ണക്ഷേത്രം
തിരു ഉത്സവം 23 - 04-2018 മുതൽ 30-04-2018 വരെ
ഞങ്ങളുടെ നാട്ടിൽ വന്ന് പോകുന്നവർക്ക് മനസിൽ മറക്കാനാവാത്ത ഒന്നുണ്ട് ."നാടിന്റെ  ഭംഗി ". മലകളും വയലേലകളും
പുഴയും നിറഞ്ഞ് പ്രകൃതി അനുഗ്രഹിച്ച അയിലത്ത് നാടിന്റെ യഥാർത്ഥമായ ഗ്രാമ അന്തരീക്ഷം." വാസുദേവപുരം ".ദേശ നാമം പോലെ  തന്നെ ഭഗവാൻ വാസുദേവനായ നീല കാർവർണ്ണൻ വാഴുന്ന നാട്. ഗുരുവായൂർ വാഴുന്ന ഉണ്ണി കണ്ണന്റെ അതേ രൂപത്തോട് കൂടിയ കണ്ണനാണ് ഇവിടുത്തെ ക്ഷേത്ര പ്രതിഷ്ട.. ഒരു കൈയ്യിൽ വെണ്ണയുമായി നിൽക്കുന്ന കുസൃതി തുളുമ്പുന്ന മുരളീധരന്റെ യഥാർത്ഥ ബാല രൂപം. ക്ഷേത്ര നടയിലെത്തുന്ന ആരുടെ മനസിനേയും കുസൃതിയാക്കുന്ന മായാജാല കാരനായ കണ്ണൻ ഞങ്ങടെ "വാസുദേവ പുരാധീശൻ...."
ഞങ്ങടെ കണ്ണനെ പുകഴ്ത്തി പറയുന്നതല്ല.. ഇവിടുത്തെ കാര്യങ്ങൾ അനുഭവിച്ചറിയേണ്ടതാണ്....വാസുദേവപുരത്ത് വന്ന് അറിയണം.. അപ്പോ ഉത്സവം മറക്കണ്ട എപ്രിൽ 23മുതൽ 30 വരെ
"വാസുദേവ പുരാധീശ....
ആധിയൊക്കെയകറ്റണേ...
കനിവൊടേ നീ കരുണയേകി..
ദു:ഖമൊക്കെയകറ്റണേ....
         ...... ശ്രീരാജ് അയിലം...