തുടർച്ചയായി നാലാം വർഷവും 100 % വിജയം നേടിയ ആറ്റിങ്ങൽ സബ് ജില്ലയിലെ ഏക പള്ളികൂടം..... :: ശ്രീരാജ് അയിലം

ഇത്  ഗവ: എച്ച് .എസ്.അയിലം
ഇന്ന് ഒരു നാടിന് അഹങ്കരിക്കാൻ പറ്റിയ ഏറ്റവും വലിയ നിമിഷം..
ഹൈസ്കൂൾ തലത്തിലേക്ക് ഉയർന്നശേഷം ഇത് നാലാം വർഷം.
തുടർച്ചയായി നാലാം വർഷവും 100 % വിജയം നേടിയ ആറ്റിങ്ങൽ സബ് ജില്ലയിലെ ഏക പള്ളികൂടം.....
നല്ല പോലെ പഠിച്ച കുഞ്ഞനുജന്മാരും അനുജത്തികളും,
അവരെ വിജയത്തിലെത്തിക്കാൻ നൈറ്റ് ക്ലാസുൾപ്പടെ രാപകലില്ലാതെ കഷ്ടപ്പെട്ട അദ്ധ്യാപകരും,
രാത്രി കുട്ടികൾക്ക്‌ ആഹാരം എത്തിച്ച നാട്ടുക്കാരും,
കൂടാതെ ട്യൂട്ടോറിയലുകളും,
അതിലുപരി സ്കൂളിന്റെ വിജയത്തിനായി
ഇവരെ എല്ലാം  ഒരുമിപ്പിച്ച 
പ്രഥമാദ്ധ്യാപകൻ ശ്രീ അനിൽ സാറും
ഈ വിജയത്തിൽ പങ്കാളികളാണ്....
അഭിമാനിക്കാം ഈ പള്ളിക്കൂടത്തെ ഓർത്ത്... സ്ഥലപരിമിതികൂള്ളിൽ നിന്ന് 100 % വിജയം കൊയ്ത നമ്മുടെ നാടിന്റെ കൊച്ചു കൂട്ടുകാരെ ഓർത്ത്.....
             
ശ്രീരാജ് അയിലം